ശ്രീ​കൃ​ഷ്ണ​പു​രം: മാ​സ​ങ്ങ​ളാ​യി ശ്രീ​കൃ​ഷ്ണ​പു​രം മൃ​ഗാ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​ത് ക്ഷീ​ര​ക​ർ​ഷ​ക​രെ​യും നാ​ട്ടു​കാ​രെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി. ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ത​സ്തി​ക​ക​ളി​ലും ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ൽ ഉ​ട​ൻ നി​യ​മ​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ഉ​ഷാ​കു​മാ​രി, മ​ണി​ക​ണ്ഠ​ൻ പാ​ലാം​കു​ഴി, പി. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.