സൂക്ഷ്മപരിശോധന പൂര്‍ത്തിയായി: 12 സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു
1464684
Tuesday, October 29, 2024 1:12 AM IST
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. 16 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിരുന്നതില്‍ 12 സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സ്വീകരിച്ചു. നാലുപേരുടെ പത്രികകള്‍ തള്ളുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പ് വരണാധികാരിയും പാലക്കാട് ആര്‍ഡിഒയുമായ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഉത്പാല് ഭദ്രയുടെ സാന്നിധ്യത്തിലായിരുന്നു സൂക്ഷ്മപരിശോധന നടന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ (കോൺഗ്രസ്), സരിന്. പി (എൽഡിഎഫ് സ്വതന്ത്രന്), സി. കഷ്ണകുമാര്‍ (ബിജെപി), രാഹുല്‍ ആര്. മണലാഴി വീട് (സ്വതന്ത്രന് ), ഷമീര്‍ ബി. (സ്വതന്ത്രന്), രമേഷ് കുമാര്‍ (സ്വതന്ത്രന്), സിദ്ധീഖ്. വി (സ്വതന്ത്രന്), രാഹുല്‍ ആര്. വടക്കന്തറ (സ്വതന്ത്രന്), സെല്വന്. എസ് (സ്വതന്ത്രന്), കെ. ബിനുമോള്‍ (സിപിഎം- ഡമ്മി), രാജേഷ്. എം (സ്വതന്ത്രന്), എന്‍. ശശികുമാര്‍ (സ്വതന്ത്രന്) എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.
പാര്‍ട്ടിയുടെ പ്രധാന സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചതിനാല്‍ ഡമ്മിസ്ഥാനാര്‍ഥിയായ കെ. പ്രമീളകുമാരിയുടെ (ബിജെപി) പത്രിക തള്ളി. ഇതോടൊപ്പം എസ്. സതീഷ്. (സ്വതന്ത്രന്), ഡോ. കെ. പത്മരാജന് (സ്വതന്ത്രന്), ജോമോന് ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ, ജുമന്‍ വി.എസ് (സ്വതന്ത്രന്) എന്നിവരുടെയും പത്രികകളും തള്ളി.
സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സൂക്ഷപരിശോധനയില്‍ പങ്കെടുത്തു. പത്രികകള്‍ പിന്‍വലിക്കാന്‍ 30 വരെ സമയമുണ്ട്. അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും 30 ന് വൈകീട്ട് നാലിനു ചിഹ്നം അനുവദിക്കും.