തൊഴിൽ ഉത്തരവ് നൽകി
1464977
Wednesday, October 30, 2024 5:07 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ നടന്ന റോസ്ഗാർ മേളയിൽ കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി 191 പേർക്ക് തൊഴിൽ ഉത്തരവ് നൽകി.
കോയമ്പത്തൂരിലെ കുനിയമുത്തൂർ ഏരിയയിലെ ശ്രീകൃഷ്ണ എഡ്യുക്കേഷണൽ കോംപ്ലക്സിലായിരുന്നു മേള. ബിജെപി ദേശീയ വനിതാ ടീം പ്രസിഡന്റും കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലം അംഗവുമായ വാനതി ശ്രീനിവാസൻ അധ്യക്ഷയായി. തപാൽ വകുപ്പ്, റെയിൽവേ വകുപ്പ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവിടങ്ങളിലാണ് നിയമനം ലഭിച്ചത്.