വ​ണ്ടി​ത്താ​വ​ളം: ഷ​ൺ​മു​ഖം കോ​സ് വേ - ​താ​മ​ര​ക്കു​ളം പാ​ത​യി​ൽ റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ ശ​രി​യാ​ക്കാ​തി​രി​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര അ​പ​ക​ട ഭീ​തി​യി​ലാ​യി. വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ ഇ​രു​വ​ശ​ത്തു നി​ന്നും വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ ഗ​ർ​ത്ത​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട ഗ​തി​കേ​ടാ​ണ്.

അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും പ​തി​വാ​യ ഈ ​പാ​ത യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​വീ​ക​രി​ക്ക​ണ​മെ​ന്ന​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ മാ​സം പാ​ൽ​വ​ണ്ടി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​ര​ണ​പ്പെ​ട്ട അ​പ​ക​ടം ന​ട​ന്നി​രു​ന്നു.

ഇ​തിനുശേ​ഷം നാ​ട്ടു​കാ​ർ സ്വ​ന്തം ചെ​ല​വി​ൽ റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ മ​ണ്ണി​ട്ട് അ​ട​ക്കു​ക​യും റോ​ഡ് അ​തി​ക്ര​മി​ച്ചു​നി​ന്ന വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി താ​ത്കാ​ലി​ക പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ഴ പെ​യ്ത​തി​നാ​ൽ റോ​ഡി​ലി​ട്ട മ​ണ്ണ് ഒ​ലി​ച്ചു​പോ​യി ഗ​ർ​ത്ത​ങ്ങ​ൾ വീ​ണ്ടും തെ​ളി​ഞ്ഞു.