മാലിന്യംതള്ളൽ തടയാൻ നടപടി വേണം
1464677
Tuesday, October 29, 2024 1:12 AM IST
തത്തമംഗലം: ആറ്റാഞ്ചേരി നിലമ്പതിപ്പാലം റോഡിനിരുവശത്തും മാലിന്യങ്ങൾ തള്ളുന്നത് പ്രദേശങ്ങളിലെ താമസക്കാർക്ക് ദുരിതമായി. പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്ത് പരിധിയിൽ ജനവാസ മേഖലയോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലാണ് രാത്രിയുടെ മറവിൽ മാലിന്യം തളളിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ മാലിന്യനിക്ഷേപം കർശനമായി തടഞ്ഞിട്ടുണ്ടെങ്കിലും പുഴപ്പാലം റോഡിൽ ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് മാലിന്യംതള്ളുന്നത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകളും പന്നികളും യാത്രക്കാർക്ക് സഞ്ചാര ഭീഷണിയാവകുന്നുണ്ട്. കൂടാതെ മഴ പെയ്താൽ ചിറ്റൂർ പുഴപ്പാലം കുടിവെള്ള പദ്ധതി തടയണ ജലത്തിലും മാലിന്യം ഒഴുകി എത്താറുണ്ട്. മാലിന്യംതള്ളൽ തടയാനും കാടുപിടിച്ച ഭാഗങ്ങൾ വൃത്തിയാക്കാനും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.