ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി പ​രി​സ​ര​ത്തെ ച​ക്ക വി​ശേ​ഷ​ങ്ങ​ൾ പ്ര​സി​ദ്ധ​മാ​ണ്.

ക​ന്നാ​സു​ക​ളി​ലും ഗ്രോ​ബാ​ഗു​ക​ളി​ലും പ​ള്ളി​മു​റ്റ​ത്തു​മെ​ല്ലാം കു​ഞ്ഞ​ൻ പ്ലാ​വു​ക​ളി​ൽ ച​ക്ക നി​റ​യു​ന്ന​ത് ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ഴ്ച​ക​ൾ.

എ​ന്നാ​ൽ ഇ​ക്കു​റി ച​ക്ക​ക്കാ​ഴ്ച​യു​ടെ മ​റ്റൊ​രു​കൗ​തു​കം കൂ​ടി​യു​ണ്ട് പ​ള്ളി​മു​റ്റ​ത്ത്.
വ​ള്ളി​ക​ൾ പ​ട​ർ​ത്തു​ന്ന​തു​പോ​ലെ വ​ള​ർ​ത്തു​ന്ന പ്ലാ​വി​ലും ഇ​ക്കു​റി ച​ക്ക നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഒ​ന്നും​ര​ണ്ടു​മ​ല്ല എ​ണ്ണാ​ൻ പ​റ്റാ​ത്ത​ത്ര ച​ക്ക എ​ന്നൊ​ക്കെ വേ​ണ​മെ​ങ്കി​ൽ പ​റ​യാം.

ആ​റ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ഇ​രു​മ്പി​ന്‍റെ ആ​ങ്ക്ള​ർ സ്ഥാ​പി​ച്ച് അ​തി​ലാ​ണ് ഈ ​പ്ലാ​വി​നെ പ​ട​ർ​ത്തി വ​ള​ർ​ത്തു​ന്ന​ത്. പ​ത്ത​ടി​യി​ലേ​റെ നീ​ള​ത്തി​ൽ പ്ലാ​വു​ത​ടി പ​ട​ർ​ന്നി​ട്ടു​ണ്ട്. വി​യ​റ്റ്നാം ഏ​ർ​ലി സൂ​പ്പ​ർ എ​ന്ന കു​ഞ്ഞ​ൻ പ്ലാ​വി​ന​മാ​ണ് പ​ള്ളി​യ​ങ്ക​ണ​വും പ​രി​സ​ര​വും വി​സ്മ​യ കാ​ഴ്ച​യാ​ക്കു​ന്ന​ത്.

പ്ലാ​വു​ക​ൾ​ക്കെ​ല്ലാം ഇ​പ്പോ​ൾ ആ​റു​വ​ർ​ഷ​ത്തോ​ളം പ്രാ​യ​മു​ണ്ട്.
അ​മ്പ​തും അ​റു​പ​തും ച​ക്ക​ക​ളു​ള്ള കു​ള്ള​ൻ പ്ലാ​വു​ക​ളും നി​ര​വ​ധി.​പ​ള്ളി​ക്കു ചു​റ്റും സ്കൂ​ൾ ഗ്രൗ​ണ്ടി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ലു​മൊ​ക്കെ​യാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​രു​ന്നൂ​റി​ന​ടു​ത്ത് പ്ലാ​വു​ക​ളു​ണ്ട്.

കാ​ലാ​വ​സ്ഥ ശ​രി​യാ​കാ​ത്ത​തി​നാ​ലാ​ണ് അ​ത​ല്ലെ​ങ്കി​ൽ ച​ക്ക ഇ​തി​ലും കൂ​ടു​ത​ൽ ഉ​ണ്ടാ​കു​മാ​യി​രു​ന്നെ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ.​ സു​മേ​ഷ് നാ​ല്പ​താം​ക​ളം പ​റ​ഞ്ഞു.

ദേ​വാ​ല​യ​ത്തി​ന്‍റെ റൂ​ബി ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ച​ക്ക​കൃ​ഷി വ്യാ​പ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

രൂ​പ​താ​ധ്യ​ക്ഷ​നാ​യി​രു​ന്ന മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​നൊ​പ്പം ക​ർ​ഷ​ക​ശ്രേ​ഷ്ഠ​രു​മാ​ണ് പ്ലാ​വി​ൻ തൈ​ക​ൾ ന​ട്ട് മം​ഗ​ലം​ഡാ​മി​ൽ പു​തു​ച​രി​ത്ര​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്. മം​ഗ​ലം​ഡാ​മി​ലെ അ​ന്ന​ത്തെ ഫൊ​റോ​ന വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ചെ​റി​യാ​ൻ അ​ഞ്ഞി​ലി​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ പ്ലാ​വു​കൃ​ഷി.

ച​ക്ക​യെ സം​സ്ഥാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഫ​ല​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മം​ഗ​ലം​ഡാ​മി​നെ ച​ക്ക​പ്പ​ഴ ഗ്രാ​മ​മാ​ക്കാ​നു​ള്ള ബ്ര​ഹ​ദ് പ​ദ്ധ​തി​ക​ളും തു​ട​ങ്ങി.

ഇ​ന്നി​പ്പോ​ൾ മം​ഗ​ലം​ഡാ​മി​ലെ ഏ​തു വീ​ട്ടു​മു​റ്റ​ത്തും തോ​ട്ട​ങ്ങ​ളി​ലും ഒ​രു പ്ലാ​വെ​ങ്കി​ലും കാ​ണാ​മെ​ന്ന​താ​ണ് നാ​ടി​ന്‍റെ പ്ര​ത്യേ​ക​ത.