വ​ട​ക്ക​ഞ്ചേ​രി: ക​ല്ലി​ങ്ക​ൽ​പാ​ട​ത്ത് വീ​ടി​നോ​ടു​ചേ​ർ​ന്ന റ​ബ​ർ​തോ​ട്ട​ത്തി​ൽ​നി​ന്നും വ​മ്പ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ക​ള​ത്തി​ങ്ക​ൽ ഷാ​ജി​യു​ടെ തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് 11 അ​ടി നീ​ള​മു​ള്ള എ​ട്ടു​വ​യ​സ് പ്രാ​യം വ​രു​ന്ന ആ​ൺ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. വീ​ടി​ന​ടു​ത്തെ മ​ഞ്ഞ​ൾ​ചെ​ടി​ക​ൾ​ക്കി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ളാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. ബ​ഹ​ളം​വ​ച്ച​തോ​ടെ പാ​മ്പ് ആ​ദ്യം സ​മീ​പ​ത്തെ തേ​ക്കു​മ​ര​ത്തി​ലും അ​തി​ൽ​നി​ന്ന് റ​ബ​ർ മ​ര​ത്തി​ലും ക​യ​റി.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​നും വ​നം​വ​കു​പ്പ് വാ​ച്ച​റു​മാ​യ കാ​ര​യ​ങ്കാ​ട് മു​ഹ​മ്മ​ദാ​ലി​യും ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ നി​ഖി​ൽ​കു​മാ​റും ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടു താ​ഴെ​യി​റ​ക്കി​യാ​ണ് പി​ടി​കൂ​ടി​യ​ത്. പൊ​തു​വെ ത​ണു​പ്പു​ള്ള സ​മ​ശീ​തോ​ഷ്ണ കാ​ലാ​വ​സ്ഥ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രാ​ജ​വെ​മ്പാ​ല​യെ കാ​ണ​പ്പെ​ടു​ക​യെ​ന്നു ഫോ​റ​സ്റ്റ​ർ നി​ഖി​ൽ കു​മാ​ർ പ​റ​ഞ്ഞു. രാ​ജ​വെ​മ്പാ​ല​യെ നെ​ല്ലി​യാ​മ്പ​തി​യി​ലെ കാ​ട്ടി​ൽ വി​ട്ടു.