പബ്ലിക് ലൈബ്രറിയിൽ ഫാൻ പൊട്ടിവീണു
1573458
Sunday, July 6, 2025 7:07 AM IST
തൃശൂർ: പബ്ലിക് ലൈബ്രറി റീഡിംഗ് റൂമിലെ ഫാൻ പൊട്ടിവീണു. മെന്പർമാർക്കുള്ള റീഡിംഗ് റൂമിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണു സംഭവം. അപകടസമയത്ത് മെന്പർമാർ ഉൾപ്പെടെയുള്ളവർ ഭക്ഷണം കഴിക്കാൻ പോയതിനാൽ അപകടം ഒഴിവായി. റീഡിംഗ് റൂമിനു തൊട്ടുമുകളിലെ നിലയിലടക്കം പലയിടത്തും ചോർച്ചയുള്ളതായും മഴവെള്ളം കിനിഞ്ഞിറങ്ങിയതാണ് അപകടകാരണമെന്നും മെന്പർമാർ പറഞ്ഞു.