ലയണസ് ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു
1573464
Sunday, July 6, 2025 7:08 AM IST
മാള: ലയണസ് ക്ലബ് ഇന്റർനാഷണൽ മാള ഭാരവാഹികൾ ചുമതലയേറ്റു. ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി ഏനോക്കാരൻ ഉദ്ഘാടനംചെയ്തു.
പ്രസിഡന്റ് സെലിൻ ജെയിംസ്, സെക്രട്ടറി ഡോ. ജീജ തരകൻ, ട്രഷറർ സാലി പീറ്റർ എന്നിവരാണ് ചുമതലയേറ്റത്. ചടങ്ങിൽ പഠനോപകരണവിതരണം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റിയും ചികിത്സാസഹായ വിതരണം റീജണൽ ചെയർമാൻ രാജേഷും അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് റെയിൻ കോട്ടുകളുടെ വിതരണം വിമൽ വേണുവും നിർവഹിച്ചു.