ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്
1573455
Sunday, July 6, 2025 7:07 AM IST
വരന്തരപ്പിള്ളി: കുന്നത്തുപ്പാടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്കു പരിക്കേറ്റു. വേപ്പൂർ സ്വദേശികളായ കാമ്പുഴവീട്ടിൽ സജീവൻ, കാട്ടുപറമ്പിൽ വീട്ടിൽ ഷാജി എന്നിവർക്കാണു പരിക്കേ റ്റത്. തലയ്ക്കുപരിക്കേറ്റ സജീവനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിയുടെ പരിക്ക് സാരമുള്ളതല്ല. ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു അപകടം.