അമലയിൽ കാൻസർ വിമുക്തരുടെ സംഗമവും ഫണ്ട് വിതരണവും
1573454
Sunday, July 6, 2025 7:07 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ നടത്തിയ കാൻസർവിമുക്തരുടെ സംഗമവും എസ്ഡിഎം ഫണ്ട് വിതരണ ഉദ്ഘാടനവും ചലച്ചിത്രതാരം അനീഷ് ഗോ പാലൻ നിർവഹിച്ചു.
അമേരിക്കൻ മലയാളി സംഘടനയായ എസ്ഡിഎം 10 ലക്ഷം രൂപയാണ് പാവപ്പെട്ട കാൻസർരോഗികൾക്കു വിതരണംചെയ്തത്.
ചടങ്ങിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർമാരായ ഫാ. ഡെൽജോ പുത്തൂർ, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. അനിൽ ജോസ് താഴത്ത്, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.