ലഹരിവിരുദ്ധറാലിയും ഫ്ലാഷ് മോബും നടത്തി
1573460
Sunday, July 6, 2025 7:07 AM IST
വടക്കാഞ്ചേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വടക്കാഞ്ചേരി ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ "ലഹരിമുക്ത നവകേരളം" എന്ന പേരിൽ ലഹരിവിരുദ്ധറാലിയും ഫ്ലാഷ് മോബും നടത്തി. വടക്കാഞ്ചേരി സെന്റ്് ഫ്രാൻസിസ്് സേവിയേഴ്സ് ഫൊറോന പള്ളി പരിസരത്തുനിന്നാരംഭിച്ച റാലി വടക്കാഞ്ചേരി എസ്ഐ കെ. ശരത് ഫ്ലാഗ് ഓഫ് ചെയ്തു.
വടക്കാഞ്ചേരി ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ 250 ഓളം സ്കൗട്ട് - ഗൈഡ് കുട്ടികളും അധ്യാപകരും പങ്കെടുത്തു. റാലി വടക്കാഞ്ചേരി ടൗൺ ചുറ്റി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു.
ബസ് സ്റ്റാൻസ് പരിസരത്തുവച്ച് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് വിദ്യാർഥിനികളുടെ ഫ്ലാഷ് മോബും നടത്തി. ലഹരിയുടെ അപകടങ്ങളെക്കുറിച്ച് എക്സൈസ് ഓഫീസർ ഇ.ടി. രാജേഷ് ബോധവത്കരണക്ലാസ് നടത്തി. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു.
എം.പി. പോളി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഭാസ്കരൻ, സുരേഷ് പാലിയിൽ, ഷാബിദ, റീജ, പ്രീതി, ടി.സി. ശാന്ത എന്നിവർ റാലിക്കു നേതൃത്വം നൽകി.