സെന്റ് ആന്റണ്‍ വിദ്യാപീഠത്തിൽ മെറിറ്റ് ഡേ "ലോറിയ സാപ്പിയന്റിയ'
1573459
Sunday, July 6, 2025 7:07 AM IST
പീച്ചി: വിലങ്ങന്നൂർ സെന്റ് ആന്റണ്‍ വിദ്യാപീഠത്തിലെ മെറിറ്റ് ഡേ സർക്കിൾ ഇൻസ്പക്ടർ സതീഷ്കുമാർ ഉദ്ഘാടനം ചെയ് തു. സിസ്റ്റർ അമൃത സിഎസ്എസ്ടി അധ്യക്ഷത വഹിച്ചു.
മുൻ പ്രിൻസിപ്പൽ ജെന്നി ജയിംസ്, സിസ്റ്റർ റോസ് വിർജീനിയ, സ്റ്റാഫ് സെക്രട്ടറി എസ്. അബിത, പിടിഎ പ്രസിഡന്റ് ബിജു കാക്കനാട്ടിൽ, എംപിടിഎ പ്രസിഡന്റ് എം.കെ. രാജി, സ്കൂൾ ടോപ്പർ ആൻലി മരിയ ഷാജി എന്നിവർ പ്ര സം ഗിച്ചു. വിദ്യാർഥികൾക്ക് മെമന്റോ നൽകി ആദരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ എൽസ സിഎസ്എസ്ടി സ്വാഗതവും അധ്യാപകപ്രതിനിധി സുജാത നന്ദിയും പറഞ്ഞു.