ടി.എന്‍. പ്രതാപന് വീണ്ടും ടിഎസ്ജിഎ ചെയര്മാന്
1573457
Sunday, July 6, 2025 7:07 AM IST
തൃപ്രയാര്‍: തൃപ്രയാര്‍ സ്പോര്‍ട്സ് ആൻഡ് ഗെയിംസ് അസോസിയേഷന് ചെയര്‍മാനായി മുന്‍ എംപി ടി.എന്‍. പ്രതാപനെ വീണ്ടും തെരഞ്ഞെടുത്തു. സി.ജി. അജിത്കുമാര്‍ - ജനറല്‍ സെക്രട്ടറി, ടി.ജി. ദില്ലിരത്നം- ട്രഷറര്‍.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗമാണു പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. വരണാധികാരി പി. മാധവമേനോന് അധ്യക്ഷനായി.
രക്ഷാധികാരികളായി ശിവന് കണ്ണോളി, പി.എം. അഹമ്മദ്, പി.ആര്. താരാനാഥന് എന്നിവരെ തെരഞ്ഞെടുത്തു. വൈസ് ചെയര്മാന്മാരായി പി.കെ. സുഭാഷ്ചന്ദ്രന്, സി.എ. മുഹമ്മദ് റഷീദ്, ഡാലി ജെ. തോട്ടുങ്ങല്‍, സി.എം. നൗഷാദ്, ടി.യു. സുഭാഷ്ചന്ദ്രന്, സെക്രട്ടറിമാരായി സി.കെ. പാറന്‍കുട്ടി, എം.സി. സക്കീര്‍ ഹുസൈന്, എ.പി. രജിത്ത്, എ.എസ്. രാജേഷ്, എന്‍.കെ. സുഭാഷ് എന്നിവരെയും തെരഞ്ഞെടുത്തു.