പ​ഴ​യ​ന്നൂ​ർ: വെ​ള്ളി​യാ​ഴ്ച ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച കു​മാ​ര​ന്‍റെ മ​ര​ണം ഹൃ​ദ​യാഘാതം മൂ​ലമെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​ട​ക്കേ​ത്ര കാ​ക്ക​രകു​ന്നി​ൽ തൊ​ഴു​ത്തി​നു സ​മീ​പം വീ​ണുകി​ട​ന്ന കു​മാ​ര​നെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന്ന് ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാണ് ഹൃ​ദ​യാഘാതമെന്ന് സ്ഥിരീകരിച്ചത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെത്തിച്ച് സംസ്കാരം നടത്തി.