നെല്ലായിയില്‍ സ്കൂട്ടറിടിച്ച് മുന്‍ പ്രധാനധ്യാപകന് മരിച്ചു
1573231
Saturday, July 5, 2025 10:33 PM IST
കൊടകര: നെല്ലായിയില്‍ സ്കൂട്ടറിടിച്ച് മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ മുന്‍ പ്രധാനധ്യാപകനായ നെല്ലായി വയലൂര് വടക്കേ വാരിയത്ത് ശൂലപാണി വാരിയർ (കൊച്ചനിയന്-80) മരിച്ചു. ഇന്നലെ രാവിലെ 5.45 ഓടെയായിരുന്നു അപകടം. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സിലിരിക്കെ ഉച്ചക്ക് രണ്ടോടെ മരിച്ചു.
കൊടകര പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് വീട്ടുവളപ്പില്‍. ഭാര്യ: കമലാദേവി. മക്കള്‍: റോഷന്, രശ്മി, മരുമക്കള്‍: രവി, രശ്മി.