ഞാറ്റുവേലച്ചന്ത ആരംഭിച്ചു
1573456
Sunday, July 6, 2025 7:07 AM IST
അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേലച്ചന്ത ആരംഭിച്ചു. സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത് മുഖ്യാതിഥിയായി.
അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, കൃഷി ഓഫിസർ കെ.എസ്. ശ്വേത, മെമ്പർമാരായ ജ്യോതി രാമൻ, കെ.കെ.പ്രദീപ്, അനിത ശശി, ടി.പി.രഞ്ജിത്ത് കുമാർ, സരിത സുരേഷ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എ.വി.ശ്രീവത്സൻ, ടി.കെ.മാധവൻ, സി.പി.എം ലോക്കൽ.സെക്രട്ടറി കെ.വി.രാജേഷ്, ഗോകുൽ കരിപ്പിള്ളി എന്നിവർ പങ്കെടുത്തു.