ജേക്കബ് കൈതാരത്ത് അനുസ്മരണം
1573059
Saturday, July 5, 2025 1:37 AM IST
ചാലക്കുടി : സേവാദൾ ജില്ലാ പ്രസിഡന്റായിരുന്ന ജേക്കബ് കൈതാരത്തിന്റെ 13-ാം ചരമവാർഷിക അനുസ്മരണവും അവാർഡ് വിതരണവും നടത്തി. ഉദ്ഘാടനവും ജേക്കബ് കൈതാരത്തിന്റെ ഭാര്യ റോസി ജേക്കബിനെ ആദരിക്കലും സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. സേവാദൾ മേലൂർ മണ്ഡലം പ്രസിഡന്റ് ലിൻസൻ ആന്റണി അധ്യക്ഷതവഹിച്ചു. സേവാദൾ ജില്ലാ പ്രസിഡന്റ് പി.ഡി. റപ്പായി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ പ്രതിഭകൾക്ക് പുരസ്കാര വിതരണവും മുൻകാല കോൺഗ്രസ്, സേവാദൾ പ്രവർത്തകരെ ആദരിക്കലും നടത്തി. സേവാദൾ സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടി, നിയോജ കമണ്ഡലം പ്രസിഡന്റ് ഷാരോൺ കൊടിയൻ, ജോസഫ് ആട്ടോക്കാരൻ, ജിമ്മി കിഴക്കുംതല, ബിജു പുളിയാനി, എന്നിവർ പ്രസംഗിച്ചു.