ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ര്‍ ത​ട്ടി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ കാ​ര്‍ യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ റൗ​ഡി അ​റ​സ്റ്റി​ല്‍. മു​രി​യാ​ട് ഉ​ള്ളാ​ട്ടി​ക്കു​ളം വീ​ട്ടി​ല്‍ മി​ല്‍​ജോ(29) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കഴിഞ്ഞദിവസം രാ​ത്രി എ​ട്ടി​ന് കോ​ണ​ത്തു​കു​ന്ന് വെ​ച്ച് പു​ത്ത​ന്‍​ചി​റ സ്വ​ദേ​ശി കൊ​ട്ടി​ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സി​ദ്ദി​ഖി​ന്‍റെ ബ​ന്ധു​വി​ന്‍റെ കാ​റി​ല്‍ മി​ല്‍​ജോ​യു​ടെ കാ​ര്‍ ത​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ല്‍ സി​ദ്ധി​ഖി​നേ​യും കൂ​ട്ടു​കാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി കൈ​കൊ​ണ്ടി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഷാ​ജ​ന്‍, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സ​ഹ​ദ്, കെ.​പി. രാ​ജു, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ക​മ​ല്‍​കൃ​ഷ്ണ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത്.