ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണം: കെ.വി. കണ്ണൻ
1572868
Friday, July 4, 2025 6:45 AM IST
തൃശൂർ: ആരോഗ്യമന്ത്രിയുടെ ദുരഭിമാനമാണു പാവം സ്ത്രീയുടെ ജീവനെടുത്തതെന്നു കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ. ആരോഗ്യവകുപ്പ് തകർന്നതുപോലെ മെഡിക്കൽ കോളജിലെ കെട്ടിടവും തകർന്നു.
സ്ഥലത്തെത്തിയ മന്ത്രിമാർക്ക് അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കാൻ കഴിഞ്ഞില്ല. ആരും ഉപയോഗിക്കാത്ത കെട്ടിടമെന്ന വാക്കിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലായി. സമയത്ത് ഇടപെട്ടിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷിക്കാമായിരുന്നു. ഗുരുതരവീഴ്ചയ്ക്ക് ഇടയാക്കിയ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നും കെ.വി. കണ്ണൻ ആവശ്യപ്പെട്ടു.