ചേ​ർ​പ്പ്: പ​രാ​തി​ന​ൽ​കാ​നെ​ത്തി​യ പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ല്‌ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​ക​ട​നം​ന​ട​ത്തി. മു​ത്തു​ള്ളി​യാ​ൽ തോ​പ്പ് തെ​ക്കേ​മ​ഠ​ത്തി​ൽ സു​രേ​ഷി(48)​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ക​ട​നം​ന​ട​ത്തി​യ​ത്. ചേ​ർ​പ്പ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​വി. സ​ഹ​ദേ​വ​ൻ, എം.​എ​ച്ച് സ​ഗീ​ർ, പ​ഞ്ചാ​യ​ത്തം​ഗം നെ​സീ​ജ മു​ത്ത​ലി​ഫ്, ടി.​കെ. ഷൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.