തൃ​ശൂ​ർ: ക​ണ്ണൂ​രി​ലെ ഉ​ത്ത​ര​കേ​ര​ള ക​വി​താ​സാ​ഹി​ത്യ​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ അ​ക്ഷ​ര​ഗു​രു ക​വി​യൂ​ർ ക​ലാ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം നാ​ട​കാ​ചാ​ര്യ​ൻ സി.​എ​ൽ. ജോ​സി​ന് എ​ഴു​ത്തു​കാ​രി സു​ജാ​ത ശ്രീ​പ​ദം സ​മ്മാ​നി​ച്ചു. നാ​ട​ക​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കാ​ണു പു​ര​സ്കാ​രം.

സി.​എ​ൽ. ജോ​സി​ന്‍റെ തൃ​ശൂ​രി​ലെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​ഹി​ത്യ​വേ​ദി പ്ര​സി​ഡ​ന്‍റ് സു​നി​ൽ മ​ട​പ്പ​ള്ളി, ഗാ​ന്ധി​മാ​ർ​ഗ​പ്ര​വ​ർ​ത്ത​ക​ൻ ഡേ​വി​സ് ക​ണ്ണ​ന്പു​ഴ, എ​ഴു​ത്തു​കാ​രി നി​ർ​മ്മ​ല അ​ന്പാ​ട്ട്, ട്ര​ഷ​റ​ർ സൗ​മി മ​ട്ട​ന്നൂ​ർ, സി.​എ​ൽ. ജോ​സി​ന്‍റെ ഭാ​ര്യ ലി​സി ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.