ചാവക്കാട്ട് ബിജെപി മാർച്ചിലും ജലപീരങ്കി
1572869
Friday, July 4, 2025 6:45 AM IST
ചാവക്കാട് : കവർച്ചക്കേസിൽ പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ജലപീരങ്കി പ്രയോഗിച്ച് പിരിച്ചു വിട്ടു. പുതിയ പാലം പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്നുനടന്ന പ്രതിഷേധത്തിനിടയിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തള്ളിമറിച്ചിടാൻ സമരക്കാർ ശ്രമിച്ചതാണ് ജലപീരങ്കിപ്രയോഗത്തിൽ കലാശിച്ചത്.
ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കുടിയേടത്ത് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ അധ്യക്ഷതവഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ ദയാനന്ദൻ മാമ്പുള്ളി, മണ്ഡലം ജനറൽ സെക്രട്ടറി പ്രതീഷ് അയിനിപ്പുളി , മണ്ഡലം വൈസ് പ്രസിഡന്റ് ഗണേശ് ശിവജി എന്നിവർ പ്രസംഗിച്ചു.