തെരുവുനായ ശല്യം രൂക്ഷം
1572842
Friday, July 4, 2025 6:34 AM IST
കൈപ്പറമ്പ്: പേരാമംഗലത്തും മുണ്ടൂരിലും തെരുവുനായശല്യം രൂക്ഷം. നാട്ടിൽ ഇറങ്ങിനടക്കാൻ പറ്റാതെ ജനങ്ങൾ. മുണ്ടൂരിൽ ഞായറാഴ്ച ബൈക്കിന് കുറുകെ തെരുവുനായ ചാടി ദമ്പതികൾക്ക് പരിക്കേറ്റിരുന്നു.
തിങ്കളാഴ്ച മുണ്ടൂർ പള്ളിക്കുസമീപം തെരുവുനായ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ അകത്തുകയറി ഡ്രെെവറെ കടിച്ചു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.
പേരാമംഗലം മനപ്പടിയിൽ കഴിഞ്ഞദിവസം ഒരാളെ തെരുവുനായ കടിച്ചിരുന്നു. പേരമംഗലം സ്കൂൾ, ക്ഷേത്രം ഗ്രൗണ്ട്, കിഴക്കുമുറി, കാപ്പ് ഇന്ത്യ ടൈൽസ് മേഖലയിലും തെരുവുനായ ശല്യം രൂക്ഷമാണ്. വിദ്യാർഥികൾക്കും ജോലിക്കുപോകുന്നവര്ക്കും തെരുവുനായക്കൾ ശല്യമായിരിക്കുകയാണ്.