കെട്ടിടം തകര്‍ന്നുവീണു
1572840
Friday, July 4, 2025 6:34 AM IST
അളഗപ്പനഗര്‍: യൂണിയന് സ്റ്റോപ്പിന് സമീപം കെട്ടിടം തകര്‍ന്നുവീണു. കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്.
രഞ്ജിത്ത് ഫാസ്റ്റ് ഫുഡ്, ചിയേഴ്സ് ചിക്കന്‍ സെന്റര്‍ എന്നീ കടകളുടെ ചുമരുകള്‍ ഇടിഞ്ഞുവീണു. രഞ്ജിത്ത് ഫാസ്റ്റ് ഫുഡ് കടയ്ക്ക് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ചുമര്വീണ് ചിക്കന്‍ സെന്ററില്‍ വില്പനയ്ക്കായി എത്തിച്ച കോഴികള്‍ ചത്തു. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയുമാണ് കെട്ടിടം തകര്‍ന്നത്. രാത്രിയായതിനാല്‍ സ്ഥാപനങ്ങളില്‍ ആളില്ലാതിരുന്നത് വലിയ അപകടം ഒഴിവായി.