കാരുണ്യഭവനങ്ങൾക്ക് തറക്കല്ലിട്ടു
1572833
Friday, July 4, 2025 6:34 AM IST
വടക്കാഞ്ചേരി: നിർധനകുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ കാരുണ്യഭവനങ്ങൾ ഒരുങ്ങുന്നു. സെന്റ് വിൻസെന്റ് ഡി പോൾ സംഘടനയാണ് ഭവനനിർമാണത്തിന് നേതൃത്വം നൽകുന്നത്. ഫൊറോന വികാരി ഫാ. വർഗീസ് തരകൻ കാരുണ്യഭവനങ്ങളുടെ അടിസ്ഥാനശില ആശീർവദിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സി.ജെ. സുഭാഷ്, കോഓർഡിനേറ്റർ ഷാജു ചൊവ്വല്ലൂർ എന്നിവർ സംയുക്തമായി അടിസ്ഥാന ശിലകൾ സ്ഥാപിച്ചു.
അസി.വികാരി ഫാ. എബിൻ പൈനാടത്ത്, കൗൺസിലർമാരായ ജിജി സാംസൺ, സ്വപ്ന ശശി, ട്രസ്റ്റി ജോൺസൻ പുത്തൂക്കര, ജിജി എടക്കളത്തൂർ, പോളി പുത്തുക്കര, ജിൻസൺ വടക്കൻ എന്നിവർ പങ്കെടുത്തു.