കാർഷിക സർവകലാശാലയിൽ പ്രതിഷേധം
1572867
Friday, July 4, 2025 6:45 AM IST
തൃശൂർ: കേരള സർവകലാശാല രജിസ്ട്രാറെ നിയമവിരുദ്ധമായി സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടിക്കെതിരേ കോണ്‍ഫെഡറേഷൻ ആഹ്വാനപ്രകാരം കേരള കാർഷിക സർവകലാശാലയിൽ എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു.
നിയമന അധികാരിയായ സിൻഡിക്കേറ്റിനെ മറികടന്ന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നിയമവിരുദ്ധനടപടികൾ കൈക്കൊള്ളുന്നവർ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ. പ്രദീഷ് പറഞ്ഞു.
കേരള കാർഷിക സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധപ്രകടനത്തിന് എൻ.ആർ. സാജൻ, സി. സുജാത, പി.കെ. നൗഷാദ്, കെ.ഐ. നൗഷാദ്, പി.ബി. സുമേഷ്, കെ.യു. സരിത, പി. ജിഷ, സുബിൻ സി. ജോർജ്, എൻ. കൃഷ്ണദാസ്, സി. അഭിജിത്ത്, എം.ജി. ശ്രീരാഗ്, എ.പി. വിഘ്നേശ്, എസ്. സനൽകുമാർ എന്നിവർ നേതൃത്വം നൽകി.