കയ്പമംഗലത്ത് ഗുണ്ട അർജുനെ കാപ്പ ചുമത്തി തടങ്കലിലാക്കി
1535772
Sunday, March 23, 2025 7:03 AM IST
കാളമുറി: കയ്പമംഗലത്ത് കുപ്രസിദ്ധ ഗുണ്ട അർജുനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കയ്പമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ ഗുണ്ട കാളമുറി സ്വദേശി പഴൂപ്പറമ്പില്‍ വീട്ടില്‍ അര്‍ജുനെ(28)യാണ് ആറുമാസത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാകളക്ടര്‍ അര്ജുന് പാണ്ഡ്യനാണ് അർജുനെ ആറു മാസത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ബിജു, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷിജു, പ്രിയ, പ്രവീണ്‍ ഭാസ്ക്കര്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചു.