ശ്രേഷ്ഠ ബാവയ്ക്ക് എറണാകുളം പൗരാവലിയുടെ സ്വീകരണം ഇന്ന്
1565256
Friday, June 6, 2025 4:41 AM IST
കൊച്ചി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കൊച്ചി കോർപറേഷന്റെയും എറണാകുളം പൗരാവലിയുടെയും നേതൃത്വത്തില്‍ ഇന്ന് സ്വീകരണവും അനുമോദനവും നല്‍കും.
വൈകുന്നേരം 4.30ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന് എംപി ഉപഹാരം സമര്‍പ്പിക്കും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും പ്രഫ. എം.കെ. സാനു മാസ്റ്റര്‍ മുഖ്യ പ്രഭാഷണവും നടത്തും. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.ജെ. വിനോദ് എംഎല്‍എ, വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍,
ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അര്‍ഷദ് അല്‍ ബദ്രി വടുതല, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന് (വേണു), കൊച്ചി ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ എന്നിവര്‍ പ്രസംഗിക്കും.