വിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: പ്രതി അറസ്റ്റില്‍
1565273
Friday, June 6, 2025 5:06 AM IST
കൊച്ചി: ഫേസ്ബുക്ക് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളം സ്വദേശി ശോഭ(39)യാണ് കണ്ണമാലി പോലീസിന്റെ പിടിയിലായത്.
ഫേസ്ബുക്ക് ലിങ്ക് വഴി പരസ്യത്തിലൂടെ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തശേഷം ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. ചെല്ലാനം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ എറണാകുളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും തട്ടിപ്പ് നടത്തി നിരവധി ആളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതിന് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.