ബ്രഹ്മപുരത്തെ പച്ചപ്പണിയിക്കാന്‍ വരാപ്പുഴ അതിരൂപതയുടെ വക രാമച്ചം തൈകള്‍
1565262
Friday, June 6, 2025 4:41 AM IST
കൊച്ചി: ബയോമൈനിംഗിലൂടെ മാലിന്യക്കൂമ്പാരങ്ങള്‍ നീക്കിയ ബ്രഹ്മപുരത്ത് രാമച്ചം തൈകള്‍ നട്ട് പിടിപ്പിക്കാന്‍ കൊച്ചി കോര്‍പറേഷനുമായി കൈകോര്‍ത്ത് വരാപ്പുഴ അതിരൂപത. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അതിരൂപത ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ രാമച്ചം തൈകള്‍ മേയര്‍ അഡ്വ. എം. അനില്‍കുമാറിന് കൈമാറി.
വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ അതിരൂപതതല ഉദ്ഘാടനവും മേയര്‍ നിര്‍വഹിച്ചു. ആര്‍ച്ച്ബിഷപ് കൈമാറിയ രാമച്ചംതൈകള് ബ്രഹ്മപുരത്ത് നടും. മാലിന്യം ഒഴുകിയിറങ്ങിയ മണ്ണ് ശുദ്ധീകരിക്കുന്നതിന് രാമച്ചം തൈകള്‍ക്ക് കഴിയുമെന്നും മേയര്‍ പറഞ്ഞു.
അതിരൂപതാ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, വികാരി ജനറല്‍മാര്‍, ബിസിസി ഡയറക്ടര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.