കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ 10.18 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
1515318
Tuesday, February 18, 2025 3:30 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ 10.18 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം. 14-ാം പഞ്ചാവത്സര പദ്ധതിയുടെ ഭാഗമായി വാർഷിക പദ്ധതിയുടെ കരട് പദ്ധതിക്കാണ് വികസന സെമിനാറിൽ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
ഉത്പാദന മേഖലക്ക് 1,50,00,000 രൂപ, ഭവന പദ്ധതികൾക്ക് 1,75,00,000 രൂപ, വനിത ഘടക പദ്ധതിക്ക് 70,00,000 രൂപ, കുട്ടികൾ, ഭിന്നശേഷിയുള്ളവർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 35,00,000 രൂപ, വയോജനങ്ങൾക്ക് 35,00,000 രൂപ, പശ്ചാത്തല മേഖല (ജനറൽ) ഒരു കോടി, പട്ടിക ജാതി പശ്ചാത്തല മേഖല 35,00,000 രൂപ, പട്ടികവർഗം പശ്ചാത്തല മേഖല 15,00,000 രൂപ സേവന മേഖലക്ക് 3,83,00,000 രൂപ എന്നിങ്ങനെ തുകകളാണ് പദ്ധതികൾക്കായി വകയിരുത്തിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോന്പി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോമി തെക്കേക്കര കരട് പദ്ധതി അവതരിപ്പിച്ചു.