യുവാവ് കുവൈറ്റിൽ മരിച്ചു
1598915
Saturday, October 11, 2025 10:28 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ യുവാവ് കുവൈറ്റില്‍ മരിച്ചു. ഉറവക്കുഴി ഉദിനാട്ട് ബഷീറിന്റെ (അസീസ്) മകന് ബിന്‍സാദ് (23) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കുവൈറ്റ് അബ്ബാസിയയില്‍ സീ ഷെല്‍ ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ് : ഹാജറ. സഹോദരങ്ങള്‍: ഒസാമ ബഷീര്‍, സൈബ ബഷീര്‍. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.