പിണറായി സർക്കാരിന്റെ ദുർഭരണ ദിനങ്ങൾ എണ്ണപ്പെട്ടു: വി.എം. സുധീരൻ
1599063
Sunday, October 12, 2025 4:12 AM IST
ഫോർട്ടുകൊച്ചി: കുത്തഴിഞ്ഞ ഭരണമാണ് നാട്ടിൽ നടക്കുന്നതെന്നും പോലീസിനെ കൊണ്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തല്ലി ചോരപുഴ ഒഴുക്കുന്ന പിണറായി സർക്കാരിന്റെ ദുർ ഭരണ ദിനങ്ങൾ എണ്ണ പെട്ടന്നും മുൻകെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അഭിയെപ്പെട്ടു
ഷാഫി പറമ്പിൽ എംപിയെ മർദിച്ച പോലീസിന്റെ കിരത നടപടിക്കെതിരെ കൊച്ചി സൗത്ത്, നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധജാഥയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് പി.പി. ജേക്കബ് അധ്യക്ഷത വഹിച്ചു. മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ, ഡിസിസി സെക്രട്ടറി അജിത്ത് അമീർ ബാവ, നോർത്ത് ബ്ലോക്ക് പ്രസിഡന്റ് വി.എച്ച്. ശിഹാബുദ്ദീൻ,
മുൻ ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശേരി, കൗൺസിലർ ഷൈല തദേവൂസ്, അഗസ്റ്റസ് സിറിൾ, ഇ.ജെ. അവരാച്ചൻ, ടി.എം. റിഫാസ്, എം.എച്ച്. ഹരീഷ്, ടി.എഫ്. ജോർജ്, പി.എം. അബ്ദുൾ ഖാദർ ജബ്ബാർ, സോളി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.