ഇറിഗേഷൻ സൂപ്രണ്ട് മരിച്ചനിലയില്‍
1598914
Saturday, October 11, 2025 10:28 PM IST
മൂവാറ്റുപുഴ: മുടവൂരില്‍ ഇറിഗേഷൻ വകുപ്പ് ജൂണിയർ സൂപ്രണ്ടിനെ മരിച്ചനിലയില്‍ കണ്ടെത്തി. മുടവൂര്‍ വെളിയത്ത്പടി ആണിച്ചിറയില് കൊല്ലം സ്വദേശി പേഴയ്ക്കാപ്പിള്ളി പള്ളിപടിയില്‍ വാടകയ്ക്കുതാമസിക്കുന്ന അനൂപി (46)നെയാണ് ഇന്നലെ രാവിലെ എട്ടിന് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുളത്തിലെ കല്പ്പടവില് കമഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അനൂപിന്റെ മൊബൈല്‍ ഫോണ്‍ സമീപത്തെ വീടിന്റെ സംരക്ഷണഭിത്തിയില്‍ നിന്ന് കണ്ടെത്തി.
മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ പൂര്‍ത്തികരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അല്പ സമയത്തിനുള്ളില്‍ എത്തുമെന്നാണ് അനൂപ് അറിയിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.