പിക്കപ് വാനും ടോറസ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1508103
Friday, January 24, 2025 10:39 PM IST
മൂവാറ്റുപുഴ: തൃക്കളത്തൂരിൽ പിക്കപ് വാനും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ് വാനിലുണ്ടായിരുന്നു കൊല്ലം കടയ്ക്കൽ പുലിപ്പാറ പുള്ളിപ്പച്ച ജസ്ന മൻസിലിൽ എം. സജാദ് (36) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കാട്ടാക്കട വർഷ ഭവൻ സിയോൻ ബംഗ്ലാവിൽ ബിലു ഡേവിസിന് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെ മൂവാറ്റുപുഴ - പെരുന്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടം ഉണ്ടായത്.
നിയന്ത്രണം തെറ്റി വന്ന പിക്കപ് വാൻ ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ടോറസ് ഡ്രൈവർ പറയുന്നു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും പെരുന്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ് വാൻ. അപകടത്തെ തുടർന്ന് വാൻ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ സജാദിനെ പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.