കൂനമ്മാവ് ചാവറ ദര്ശന് സ്കൂളില്‍ നെല്‍ക്കൃഷി വിളവെടുത്തു
1460380
Friday, October 11, 2024 3:35 AM IST
കൊച്ചി: കൂനമ്മാവ് ചാവറ ദര്ശന് സിഎംഐ പബ്ലിക് സ്കൂളില്‍ തുടര്‍ച്ചയായ പത്താം വര്‍ഷവും കരനെല്‍ക്കൃഷിയില്‍ വിളവെടുത്തു. അര ഏക്കര്‍ സ്ഥലത്ത് നടന്ന കൃഷിയില്‍ ജ്യോതി നെല്ലാണ് കൃഷ്ി ചെയ്തത്. കൊയ്ത്തുത്സവത്തില്‍ മാതൃഭൂമി പബ്ലിക് റിലേഷന്‍സ് വൈസ് പ്രസിഡന്റ് പി.വി.മിനി മുഖ്യാതിഥിയായിരുന്നു.
സ്കൂള്‍ പ്രിന്‍സിപ്പലും മാനേജരുമായ ഫാ.മാര്ട്ടിന് മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു. കോട്ടുവള്ളി കൃഷി ഓഫീസര്‍ അതുല്‍ ബി.മണപ്പാടന്, അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോബി കോഴിക്കോട്ട്, സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ.മെജിറ്റ് വട്ടോലി, കോട്ടുവള്ളി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു പഴമ്പിള്ളി,
അക്കാദമിക് കോ -ഓര്‍ഡിനേറ്റര്‍ അനില അലക്സാണ്ടര്‍, ഹെഡ്മിസ്ട്രസ് പി.ജെ.അല്‍ഫോന്‍സ, പിടിഎ പ്രസിഡന്റ് ജോസഫ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ വിളവെടുപ്പില്‍ പങ്കാളികളായി.