വന്യമൃഗശല്യം: ഇഞ്ചത്തൊട്ടിയിൽ ഫെൻസിംഗ് നിർമാണം തുടങ്ങി
1458232
Wednesday, October 2, 2024 4:16 AM IST
കോതമംഗലം: വന്യമൃഗശല്യം നിലനിൽക്കുന്ന ഇഞ്ചത്തൊട്ടിയിൽ ഫെൻസിംഗിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങ് ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.
11 കിലോമീറ്റർ ദൂരത്തിൽ നാല് ലൈനുകളായിട്ടാണ് ഫെൻസിംഗിന്റെ പ്രവർത്തി നടത്തുന്നത്. 42 ലക്ഷം ചെലവഴിച്ചാണ് ഫെൻസിംഗ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.ജി. സന്തോഷിനെ മെമന്റോ നൽകി ആദരിച്ചു.