കാൻസർ രോഗികൾക്കായി വിദ്യാർഥികളുടെ കേശദാനം
1458211
Wednesday, October 2, 2024 3:49 AM IST
വരാപ്പുഴ: പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടനകളുടെയും തൃശൂർ അമല കാൻസർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ രോഗികൾക്കായി കേശദാനം നടത്തി.
30ലധികം സുമനസുകൾ തങ്ങളുടെ മുടി ദാനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. അലക്സ് കാട്ടേഴത്ത് ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു റാണി ജോസഫ്, അസിസ്റ്റന്റ് മാനേജർ ഫാ. എബിൻ ഇടശേരി,വാർഡ് മെമ്പർ ഷീല ടെല്ലസ്, അമല കാൻസർ സെന്റർ കേശദാനം കോ ഓർഡിനേറ്റർ പി.കെ. സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.എസ്. ബിന്ദു , സ്കൗട്ട് മാസ്റ്റർ ഡോ.പി. ആശ , ഗൈഡ് ക്യാപ്റ്റൻ ആൻമേരി ജോസ് എന്നിവർ സംസാരിച്ചു.