വയനാട് ഫണ്ടിലേക്ക് സംഭാവന നൽകി
1454031
Wednesday, September 18, 2024 3:48 AM IST
ഉദയംപേരൂർ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നാടക കൂട്ടായ്മ സംഘടിപ്പിച്ച 'വയനാടിനൊപ്പം ബഹുസ്വര' എന്ന പേരിൽ നടത്തിയ ബിരിയാണി ചലഞ്ചിന്റെ ഭാഗമായി ലഭിച്ച 45,678 രൂപ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വയനാടിലെ ദുരിതബാധിതർക്കായി നിർമിച്ചു നൽകുന്ന 13 വീടുകൾക്കായുള്ള ഫണ്ടിലേയ്ക്ക് നൽകി.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ.രാജേഷിന് ഗ്രന്ഥശാല പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്ണൻ തുക കൈമാറി.
സംഗീത സംവിധായകൻ ബിജിബാൽ, കൊച്ചിൻ മൻസൂർ, എ.ഡി. ഉണ്ണിക്കൃഷ്ണൻ, ഗ്രന്ഥശാല സെക്രട്ടറി വി.ആർ. മനോജ്, പഞ്ചായത്തംഗം എം.പി.ഷൈമോൻ, പറവൂർ രംഗനാഥ്, തിലകൻ പൂത്തോട്ട തുടങ്ങിയവർ പ്രസംഗിച്ചു.