വൈപ്പിനിൽ നടപ്പാത കൈയേറി വഴിവാണിഭക്കാർ
1453804
Tuesday, September 17, 2024 1:53 AM IST
വൈപ്പിൻ: സംസ്ഥാനപാതയിൽ പലയിടത്തും വഴിവാണിഭക്കാരുടെ നടപ്പാത കൈയേറ്റം വ്യാപകമായതോടെ കാൽനടക്കാർക്ക് ഇതിലൂടെയുള്ള യാത്ര ദുരിതമായി. ഞാറക്കലിൽ കൺസ്യൂമർ ഫെഡ് മദ്യവില്പനശാല, പൂച്ച മാർക്കറ്റ് മേഖലയിലാണ് കൈയേറ്റം വ്യാപകമായിട്ടുള്ളത്. മദ്യശാലയ്ക്കു സമീപത്തായി നടപ്പാതയിൽ മീൻ കച്ചവടവും, ഷോപ്പിന് മുന്നിൽ പെട്ടിഓട്ടോ പാർക്ക് ചെയ്തുള്ള കച്ചവടവും കാൽനടക്കാർക്ക് സുരക്ഷിതമായി ഇവിടം കന്നുപോകാൻ തടസമാകുകയാണ്.
മദ്യം വാങ്ങാനെത്തുന്നവർ റോഡിൽ തന്നെ വാഹനം പാർക്ക് ചെയ്യുന്നത് മൂലം മറ്റു വാഹനങ്ങൾക്ക് കടന്നുപോകാനും കഷ്ടപ്പാടാണ്. ഇതുമൂലം ഇവിടെ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്തിൽ പരാതിപ്പെട്ടതിനെത്തുടർന്ന് തടസങ്ങൾ ഒഴിപ്പിക്കാൻ പൊതുമരാമത്ത് അധികൃതരോട് പഞ്ചായത്ത് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ലത്രേ. പോലീസും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.