മലേഷ്യൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് എംഎ കോളജ് അക്കാദമിക് പ്രവർത്തനങ്ങൾ നടത്തും
1453795
Tuesday, September 17, 2024 1:53 AM IST
കോതമംഗലം: മാർ അത്തനേഷ്യസ് കോളജും മലേഷ്യ സണ്‍വേ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് അക്കാദമിക് പ്രവർത്തനങ്ങൾ നടത്തുവാൻ ധാരണയായി.
സണ്‍വേ സെന്റർ ഫോർ ഇലക്ട്രോ കെമിക്കൽ എനർജി ആന്‍ഡ് സസ്റ്റൈനബിൾ ടെക്നോളജി വിഭാഗവും എംഎ കോളജിലെ ഫിസിക്സ് വിഭാഗവുമായി സഹകരിച്ച് ഗവേഷണം, സെമിനാർ, മറ്റ് അക്കാദമിക പദ്ധതികൾ എന്നിവ നടപ്പാക്കുവാനാണ് ധാരണയായത്.
സണ്‍വേ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫ. നുമാൻ അർഷിദ്, എം.എ. കോളജ് ഫിസിക്സ് വിഭാഗം മേധാവി സ്മിത തങ്കച്ചൻ, സാനു മാത്യു സൈമണ്‍ എന്നിവർ ചേർന്ന് ഇലക്ട്രോ കെമിക്കൽ എനർജി പഠനശാഖയിൽ വിവിധ ഗവേഷണ പദ്ധതികൾക്കു നേതൃത്വം നൽകും. വിന്നി വർഗീസ്, മഞ്ജു കുര്യൻ എന്നിവർ പ്രസംഗിച്ചു.