മേരിഗിരി സ്കൂളിൽ ഓണാഘോഷം
1453453
Sunday, September 15, 2024 4:03 AM IST
കൂത്താട്ടുകുളം: മേരിഗിരി പബ്ലിക് സ്കൂളിന്റെ ഓണാഘോഷം ‘പൊന്നാവണി’ കേംബ്രിഡ്ജ് മേയറായ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളവും ചെണ്ടമേളവും പുലികളിയും നടന്നു.
കുട്ടികളുടെ നിരവധി കലാപരിപാടികളും നടന്നു. സ്കൂൾ കലോത്സവ കമ്മിറ്റിയുടേയും മലയാളം വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം മലയാള തനിമകൊണ്ട് ശ്രദ്ധേയമായി.
കാമ്പസ് ഡയറക്ടർ ഫാ. ജോസ് പാറേക്കാട്ട്, പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, സ്കൂൾ മുൻ മാനേജറും പ്രിൻസിപ്പലുമായ ഫാ. ചാണ്ടി കിഴക്കയിൽ, പിടിഎ അംഗങ്ങൾ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.