വാറ്റു കേന്ദ്രം കണ്ടെത്തി വാഷ് നശിപ്പിച്ചു
1452957
Friday, September 13, 2024 3:54 AM IST
കോതമംഗലം: മാമലക്കണ്ടത്ത് മുനിപ്പാറയിൽ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കണ്ടെത്തി എക്സൈസ് സംഘം 350 ലിറ്റർ വാഷ് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍ വാഷും കോട സൂക്ഷിച്ചിരുന്ന ബാരലുകളും പാത്രങ്ങളും എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.
കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ താലൂക്കില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതിനോടനുബന്ധിച്ച് നടത്തിയ റെയ്ഡിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. കുട്ടമ്പുഴ എക്സൈസ് സംഘവും എറണാകുളം ഐബിയും ചേര്‍ന്നായിരുന്നു റെയ്ഡ്.
കുട്ടമ്പുഴ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സാജന് പോള്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.പി. പോള്‍, എം.കെ. ബിജു, പി.വി. ബിജു, നന്ദു ശേഖരന്, എറണാകുളം ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ യുസഫലി എന്നിവര്‍ റെയ്ഡിൽ പങ്കെടുത്തു.