കൊച്ചി: ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ അമ്പതോളം വനിതാ ജീവനക്കാർ നയിച്ച ബൈക്ക് റാലി (ഷീ റൈഡ്) നടത്തി. ആസ്റ്റർ കാന്പസിലെ "ഗാർഡൻ ഓഫ് ലൈഫി'ൽ നിന്ന് തുടങ്ങിയ റാലി ക്വീൻസ് വാക്ക്വേയിൽ സമാപിച്ചു. ആസ്റ്റർ ഇന്ത്യ ചീഫ് നഴ്സിംഗ് ഓഫീസർ ക്യാപ്റ്റൻ തങ്കം രാജരത്തിനം റാലി ഫ്ലാഗ് ഓഫ് ചെയ്തു.