ശൂനോയോ പെരുന്നാൾ
1444785
Wednesday, August 14, 2024 3:48 AM IST
പിറവം: സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിൽ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ ഇന്നും നാളെയും നടക്കും.
സഹവികാരി ഫാ. ബേസിൽ പാറേക്കാട്ടിൽ കൊടിയേറ്റി. വികാരി ഫാ. വർഗീസ് പനിച്ചയിൽ, ഫാ. റോഷൻ തച്ചേത്ത്, ഫ. എൽദോസ് കുറ്റിവേലിൽ, സെക്രട്ടറി മത്തായി മാഞ്ഞാമറ്റം, ട്രസ്റ്റി ബിജു അമ്മിണിശേരിൽ, വൈസ് പ്രസിഡന്റ് സാബു പോൾ കണ്ണങ്ങയാത്ത്, ജോയിന്റ് ട്രസ്റ്റിമാരായ ജോമി ചിറയ്ക്കൽ, സാജു തച്ചാമറ്റം എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 6.30 ന് പ്രാർഥന, ഏഴിന് കുർബാന, വൈകുന്നേരം ആറിന് നമസ്കാരം. പ്രധാന പെരുന്നാൾ ദിവസമായ നാളെ രാവിലെ ഏഴിന് പ്രാർഥന, എട്ടിന് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10ന് സുനോറോ വണക്കം. 11ന് പ്രദക്ഷിണം, തുടർന്ന് നേർച്ചസദ്യ.
പിറവം: കിഴുമുറി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ ഇന്നും നാളെയും നടക്കും. ഇന്ന് വൈകുന്നേരം ആറിന് കൊടിയേറ്റ്, തുടർന്ന് പ്രാർഥന, പ്രസംഗം. നാളെ രാവിലെ ഏഴിന് പ്രാർഥന, എട്ടിന് കുർബാന, മധ്യസ്ഥപ്രാർഥന, പ്രദക്ഷിണം, നേർച്ച വിതരണം.