ബൈപ്പാസ് മേൽപ്പാലത്തിൽ പുതിയ ഗതാഗത സംവിധാനം
1443293
Friday, August 9, 2024 3:57 AM IST
ആലുവ: ദേശീയപാതയിലെ ബൈപ്പാസ് മേൽപ്പാലത്തിൽ ആലുവ ടൗണിലേക്ക് തിരിയേണ്ടവർക്കായി പ്രത്യേക ലൈൻ ക്രമീകരിച്ചു. വെള്ളവരയ്ക്ക് മുകളിൽ വീപ്പകൾ വച്ചാണ് വഴി തിരിച്ചതെന്ന് ആലുവ ആർടിഒ ബിനീഷ് അറിയിച്ചു.
ആലുവ ബൈപ്പാസ് മേൽപ്പാലത്തിൽ കളമശേരി മേഖലയിൽ നിന്ന് അങ്കമാലി മേഖലയിലേക്ക് പോകുന്ന വാഹനങ്ങൾ അതിവേഗത്തിലാണ് കടക്കുന്നത്. ആലുവയ്ക്ക് തിരിയേണ്ട വാഹനങ്ങൾ ഇടതുവശത്തെ മൂന്നാം ലൈൻ ഉപയോഗിക്കണമെന്നാണ് ചട്ടം.
എന്നാൽ ഇടത്തോട്ട് തിരിയേണ്ട വാഹനങ്ങൾ ജംഗ്ഷനിൽ എത്തുമ്പോഴാണ് ലൈൻ മാറുന്നത്. ഇതുമൂലം ജംഗ്ഷനിൽ എത്തുമ്പോൾ ആലുവയ്ക്ക് തിരിയേണ്ട വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. ഇതൊഴിവാക്കാനാണ് പുതിയ ഗതാഗതസംവിധാനം .