മുനമ്പം സ്റ്റേഷനിലേക്ക് സിപിഐ മാർച്ച്
1443282
Friday, August 9, 2024 3:45 AM IST
ചെറായി : മുനമ്പം പോലീസിന്റെ പ്രവർത്തനങ്ങൾ കേരള പോലീസിന് തന്നെ അപമാനമായി മാറിയിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷ്റഫ് അഭിപ്രായപ്പെട്ടു.
സിപിഐ ചെറായി ലോക്കൽ കമ്മറിയംഗവും എഐടിയുസി നേതാവുമായ പി.എസ്. സുനിൽ കുമാറിനെ മർദിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സിപിഐ വൈപ്പിൻ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുനമ്പം പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.കെ. ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ , മത്സ്യതൊഴിലാളി ഫെഡറേഷൻ എഐടിയുസി സംസ്ഥാന സെക്രട്ടറി ടി. രഘുവരൻ , മറ്റു നേതാക്കളായ താരാദിലീപ് , കെ.എൽ. ദിലീപ്കുമാർ , വി .ഒ. ജോണി , പി.ഒ. ആന്റണി , എം .ആർ. സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.