ഷീ ജിം ഉദ്ഘാടനം
1443000
Thursday, August 8, 2024 4:05 AM IST
പോത്താനിക്കാട്: ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് ‘വ്യായാമം ഒരു ശീലമാക്കണം' എന്ന ആശയത്തെ മുന്‍നിര്‍ത്തി എറണാകുളം ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പല്ലാരിമംഗലം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അനുവദിച്ച ഷീ ജിമ്മിന്റെയും വൈറ്റ് ബോര്‍ഡുകളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, എറണാകുളം ജില്ലാ പഞ്ചായത്തംഗം റഷീദ സലിം, കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം നിസമോള്‍ ഇസ്മയില്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ രജനി കൃഷ്ണന്,
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ സുനിത രമേശ്, പി.എ. റഷീദ്, പി.എന്‍. സജിമോന്‍, എം.കെ. ചിത്ര, എം.എ. നാസര്‍, പി. മക്കാര്‍, കെ.എം. അലിയാര്, മൈമുനത്ത് ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.