റെയിൽവേ അവഗണന അവസാനിപ്പിക്കണം: ലീഗ്
1438094
Monday, July 22, 2024 4:10 AM IST
ആലുവ : കേന്ദ്ര സർക്കാരിന്റെ തുടർച്ചയായുള്ള റെയിൽവേ അവഗണന കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ പറഞ്ഞു. മുസ്ലിം യൂത്ത് ജില്ലാ കമ്മിറ്റി ആലുവ റെയിൽവേ സ്റ്റേഷന് മുൻപിൽ സംഘടിപ്പിച്ച റെയിൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എ. സലിം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. സുബൈർ, ട്രഷറർ പി.എം. നാദിർഷ തുടങ്ങിയവർ പ്രസംഗിച്ചു.